പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍; ചിത്രത്തിന്റെ മോഷന്‍ വീഡിയോയില്‍ പ്രണയ ജോഡികളായി പ്രഭാസും പൂജാ ഹെഗ്‌ഡെയും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും കാത്തിരുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍.

താരത്തിന്റെ ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ മോഷന്‍ വീഡിയോ കൂടി എത്തിയതോടെ ആരാധകര്‍ ഇരട്ടി സന്തോഷത്തിലാണ്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയില്‍ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷന്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ രാധേശ്യാമിലെ പ്രഭാസിന്റെയും പൂജ ഹെഗ്‌ഡെയുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.

നായികാ കഥാപാത്രമായ പ്രേരണയെ തിരശീലയില്‍ അവതരിപ്പിക്കുന്നത് പൂജ ഹെഗ്‌ഡെയാണ്. ഇരുവരും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്.

2021 ല്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് കരുതുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി, നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എന്‍. സന്ദീപ്.

വിഡിയോ ലിങ്ക്: ">

cinema
Advertisment