മലയാളികൾക്ക് വിഷു ആശംസയുമായി പ്രഭാസ്; രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

author-image
ഫിലിം ഡസ്ക്
New Update

publive-image

തിരുവനന്തപുരം:മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്.

Advertisment

മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. തവിട്ടു നിറത്തിലുള്ള ബനിയൻ ധരിച്ച് ആരെയോ നോക്കി ചിരിക്കുന്ന പ്രഭാസിൻ്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം താരം റൊമാൻ്റിക് വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിന് ഉണ്ട്. റോമിൻ്റെ പശ്ചാത്തലത്തിലും രാജ്യത്തിൻ്റെ ഭാഷാ വൈവിധ്യത്തിലും അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കി. ബോളിവുഡ് താരം പൂജ ഹെഡ്ഗെയാണ് നായിക. യുവി ക്രിയേഷൻ്റെ ബാനറിൽ വംസി, പ്രമോദ് എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്ണ കുമാറാണ്.

cinema
Advertisment