കുവൈറ്റിലെ അന്തരീക്ഷത്തില്‍ റേഡിയോ ആക്ടീവ് മലിനീകരണമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ജ്യോതിശാസ്ത്രജ്ഞന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, August 18, 2019

കുവൈറ്റ് : കുവൈറ്റിലെ അന്തരീക്ഷത്തില്‍ റേഡിയോ ആക്ടീവ് മലിനീകരണമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ജ്യോതിശാസ്ത്രജ്ഞന്‍ അദേല്‍ അല്‍ സാദൂന്‍ .

സോഷ്യല്‍മീഡിയയിലാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. റഷ്യന്‍ നഗരത്തില്‍ ഉണ്ടായ റോക്കറ്റ് സ്‌ഫോടനത്തെ തുടര്‍ന്ന് വ്യാപകമായി അന്തരീക്ഷത്തില്‍ റേഡിയോ ആക്ടീവ് മലിനീകരണം ഉണ്ടായെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ കുവൈറ്റും മറ്റ് ജിസിസി രാജ്യങ്ങളും ഇത്തരം കണങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

×