New Update
റിയാദ് : വായനാട് ലോക സഭ മണ്ഡലത്തിൽ എ.ഐ.സി.സി. പ്രസിഡണ്ട് രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ അത് കേരളത്തിൽ മാത്രമല്ല മറിച്ചു ദക്ഷിണേന്ത്യയിലെ ജനാതിപത്യ മത നിരപേക്ഷ ചേരിക്ക് ഗുണം ചെയ്യുമെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
Advertisment
/sathyam/media/post_attachments/wkfh8daI3au08KMdUxiL.jpg)
ഇന്ത്യയുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാനുള്ള തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ വയനാട് മണ്ഡലത്തിൽ ആർക്ക് വോട്ട് രേഖപ്പെടുത്തണമെന്ന കാര്യത്തിൽ വയനാട് മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് സംശയിക്കേണ്ട ആവശ്യമില്ല. ഈ ലോക സഭ തിരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയും മോദിയും തമ്മിലുള്ള മത്സരമാണ്.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. അത് കൊണ്ട് തന്നെ ജനാധിപത്യ മുന്നണിയുടെ അമരക്കാരൻ തന്നെ നേരിട്ട് മത്സരിക്കുമ്പോൾ അത് വലിയ ഒരു ഊർജം ജനാധിപത്യ ചേരിക്കുണ്ടാകും . രാഹുൽ ഗാന്ധി വായനാടിൽ മത്സരിക്കുന്നതോടെ കേരളത്തിലെ മറ്റു പത്തൊൻപത് മണ്ഡലങ്ങളിലും ജനാധിപത്യ മുന്നണിക്കനുകൂലമായ ഒരു തരംഗം സൃഷ്ട്ടിക്കും എന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.