അന്തിമ ലാപ്പില്‍ ആവേശമായി മാനന്തവാടിയിലും കല്‍പ്പറ്റയിലും നാളെ രാഹുല്‍ഗാന്ധി എത്തും

ന്യൂസ് ബ്യൂറോ, വയനാട്
Saturday, April 3, 2021

മാനന്തവാടി: തിരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ അവസാന ദിവസം ആവേശമാകാന്‍ രാഹുല്‍ഗാന്ധി എംപി നാളെ ജില്ലയിലെത്തും. മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്ക് ശേഷം കല്‍പ്പറ്റയിലും രാഹുലെത്തും. മാനന്തവാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധി എംപി ഞായറാഴ്ച വെള്ളമുണ്ടയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും.

ഞായറാഴ്ച രാവിലെ കണ്ണൂരില്‍ നിന്നും തിരുനെല്ലിയിലെത്തുന്ന രാഹുല്‍ഗാന്ധി ക്ഷേത്രദര്‍ശനത്തിന് ശേഷം 11 മണിയോടെയാണ് വെള്ളമുണ്ടയിലെത്തുക. വെള്ളമുണ്ട സെന്റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള യുഡിഎഫിന്റെ പ്രഗത്ഭരായ നേതാക്കള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ഗാന്ധി എടപ്പെട്ടിയിലെ ജീവന്‍ജ്യോതി ഓര്‍ഫനേജിലെ അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം കോഴിക്കോടേക്ക് തിരിക്കും.

×