/sathyam/media/post_attachments/5bnbenk4vspGrffsgoqc.jpg)
കുവൈറ്റ് സിറ്റി: ഫഹഹീല്‍ പ്രദേശത്തെ അനധികൃത മദ്യനിര്‍മ്മാണ ഫാക്ടറിയില്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും, അഹമ്മദി മുനിസിപ്പാലിറ്റിയും റെയ്ഡ് നടത്തി. അനധികൃതമായി മദ്യം നിര്‍മിച്ച് വന്ന മൂന്ന് പ്രവാസികളെ പിടികൂടി. വന്‍ തോതിലുള്ള മദ്യകുപ്പികള്‍ ഇവിടെ നിന്ന് കണ്ടെടുത്തു.