റെയില്‍വേ ഭക്ഷണ നിരക്ക് കൂട്ടി, 'പുട്ടും മുട്ടയുമടക്കം കേരളം ഔട്ട്'

New Update

റെയില്‍വെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ കേരള വിഭവങ്ങളും പുറത്ത്. ജനപ്രിയ കേരളീയ വിഭവങ്ങളില്‍നിന്നു പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി, ഇലയട, ഉണ്ണിയപ്പം എന്നിവ പുറത്തായി. കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റിരുന്ന ഭക്ഷണങ്ങളാണിത്. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളില്‍ വില്‍ക്കും. സ്‌നാക്ക് മീല്‍ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നു മസാല ദോശയും തൈര്, സാമ്പാര്‍ സാദവുമൊക്കെയാണുളളത്.

Advertisment

publive-image

രാജ്മ ചാവല്‍, ചോള ബട്ടൂര, പാവ് ബജി, കിച്ചടി, പൊങ്കല്‍, കുല്‍ച്ച എന്നിവയാണു പട്ടികയിലുളള മറ്റ് വിഭവങ്ങള്‍. നാരങ്ങാ വെളളം ഉള്‍പ്പെടെ പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കി. ട്രെയിനിലെ ഭക്ഷണ നിരക്ക് ഈയടുത്താണ് വര്‍ദ്ധിപ്പിച്ചത്. ഊണിന്റെ വില 35 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും 15 രൂപ നല്‍കണം. രണ്ട് വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു രണ്ട് എണ്ണത്തിന് 20 രൂപ.

രണ്ട് ഇഡ്ഡലിക്കൊപ്പം രണ്ട് ഉഴുന്നുവട വാങ്ങിയിരിക്കണം. ഒരു ഇഡ്ഡലി കൂടി കഴിക്കണമെന്ന് തോന്നിയാലും ഇതേ പോലെയായിരിക്കും കിട്ടുക. 35 രൂപയും നല്‍കണം. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് മെനു പരിഷ്‌കരിച്ചിരിക്കുന്നത്.

food price indian railway hike
Advertisment