റെയിൽവെ ഒന്നടങ്കം സ്വകാര്യവൽകരിക്കാനുള്ള നീക്കത്തിനെതിരെ ടിക്കറ്റ് പരിശോധകർ പ്രതിഷേധ ദിനം ആചരിച്ചു

ജോസ് ചാലക്കൽ
Saturday, July 4, 2020

പാലക്കാട് : റെയിൽവെ ഒന്നടങ്കം സ്വകാര്യവൽകരിക്കാനുള്ള നീക്കത്തിലും ട്രെയിനുകൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിലും പ്രതിഷേധിച്ച് ഇന്ത്യൻ റെയിൽവെ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചു.
കോവിഡ് പ്രോട്ടോ കാൾ പാലിച്ച് പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളിലും സ്റ്റേഷനുകളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പാലക്കാട് ഡിവിഷൻ ആസ്ഥാനത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡന്റ് എൻ.എസ്. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.

ഡിവിഷണൽ പ്രസിഡന്റ് അജി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സാജിത്ത്, ട്രഷറർ എ. അനിൽ കുമാർ, മുൻ ദേശീയ സെക്രട്ടറി വി. രാജേഷ്, എസ്. രാധാകൃഷ്ണൻ, വി. സുനിൽകുമാർ, കെ. അമർനാഥ് എന്നിവർ സംസാരിച്ചു.

×