ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

author-image
Charlie
New Update

publive-image

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. വെള്ളിയാഴ്ച വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു ന്യൂനമര്‍ദം തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങും.

Advertisment

ഇതിന്റെ ഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 136.25 അടിയാണ്. സെക്കന്‍ഡില്‍ 2274 ഘനഅടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

Advertisment