മദ്ധ്യപ്രദേശിലും ഛത്തീസ്‌ ഗഡിലും മഴ തകർക്കുന്നു !

New Update

publive-image

മധ്യപ്രദേശ്:മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിതീവ്ര മഴയാണിവിടെ. മൺസൂൺ മഴ സാധാരണയിൽനിന്ന് 10 ശതമാനം അധികമായിരിക്കുന്നു. നദികളും ഡാമുകളും നിറഞ്ഞുകവിഞ്ഞു.

Advertisment

നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. റോഡ് ഗതാഗതവും തടസ്സപ്പെട്ടു. അനവധി പാലങ്ങളും കലുങ്കുകളും റോഡുകളും മഴയിൽ തകർന്നുപോയി.

publive-image

ലക്ഷക്കണക്കിന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരിക്കുന്നു. എന്‍ഡിആര്‍എഫ് സേനക്കൊപ്പം ബോട്ടുകളും വള്ളങ്ങളും രാക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.

publive-image

വീടുകൾക്കും ആളുകൾക്കുമുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകുകയുള്ളു. നർമ്മദ നദി കരകവിഞ്ഞൊഴുകുകയാണ്.

കോവിഡ് ഭീഷണിക്കൊപ്പം വെള്ളപ്പൊക്കവും കൂടിയായപ്പോൾ സർക്കാരിനു മുന്നിൽ വെല്ലുവിളികൾ ഇരട്ടിയാകുകയാണ്. ഒട്ടുമിക്ക ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

flood news
Advertisment