ഡോ. രാജ് പൻജാബി മലേറിയ പ്രതിരോധ പദ്ധതിയുടെ തലവനായി നിയമിതനായി

New Update

വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. രാജ് പൻജാബി ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ മലേറിയ പ്രതിരോധ പദ്ധതിയുടെ തലവനായി നിയമിതനായി. ഫെബ്രുവരി നാലിനു രാവിലെ സത്യപ്രതിജ്ഞ ചെയ്ത രാജ്, ലാസ്റ്റ് മൈൽ ഹെൽത്ത് സഹസ്ഥാപകനും സിഇഒയുമായി പ്രവർത്തിച്ചുവരികയായിരുന്നു.

Advertisment

publive-image

സബ് സഹാറൻ ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിൽ മലേറിയ രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ കോഓർഡിനേറ്റ് ചെയ്യുക എന്നതാണ് രാജിനെ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം.

ലൈബീരിയിൽ ആഭ്യന്തര യുദ്ധം കൊടുന്പിരികൊണ്ടിരിക്കെ 1990 ലാണ് രാജും കുടുംബവും അമേരിക്കയിലേക്ക് പാലായനം ചെയ്തത്. തന്നിലർപ്പിതമായ ചുമതലകൾ ഉത്തരവാദിത്വത്തോടുകൂടെ നിറവേറ്റുമെന്നും അതിന് അവസരം ഒരുക്കിയ അമേരിക്കൻ പ്രസിഡന്‍റിനോടും ടീമിനോടും പ്രത്യേകം നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈബീരിയയിൽ ആയിരുന്നപ്പോൾ താനും മലേറിയ രോഗത്തിനടിമപ്പെട്ടിരുന്നുവെന്ന് രാജ് ഓർമിച്ചു.

raj anjabi
Advertisment