ക്രിസ്തുമസ്സ് സമ്മാനമായൊരു ക്രിസ്തുമസ്സ് ഗീതം...

New Update

publive-image

വൈറസ് വ്യാപനത്തിൽ ലോകം മുഴുവനും വിറങ്ങലിച്ചിരിക്കുന്ന വേളയിൽ, ക്രിസ്തുമസ്സിനെ എങ്ങനെ സ്വാഗതം ചെയ്യണമെന്നറിയാതെ വ്യാകുലരായിരിക്കുന്ന ലോകർക്ക് ആശ്വാസത്തിൻ്റെ മെഴുതിരി നാളമാകാൻ മനോഹരമായ ഒരു ഗാനം…

Advertisment

"രാജാധിരാജൻ പിറന്നു
സ്നേഹത്തിൻ ദീപം തെളിഞ്ഞു"

സുന്ദരമായ വരികൾക്ക് ലളിതമായ സംഗീതമേകി പാടി അഭിനയിച്ചിരിക്കുന്നത് അജിത് എൻ നായരാണ്. ഗായത്രി നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സംഗീത വിരുന്നിൻ്റെ ചിത്രീകരണം സംവിധാനം ചെയ്തിരിക്കുന്നത് ഷൈല ആർ നായരാണ്.

ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ റെനിൽ ശശീന്ദ്രനും, ബിജു കൊട്ടാരക്കരയും ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നതായി അറിയിച്ചു.

കോവിഡിൽ നിന്നും രക്ഷയേകുവാൻ രാജാധിരാജനായ ക്രിസ്തുവിനെ സ്തുതിക്കാം. ഇനിയൊരു വരവിനായ് കാലം കളമൊരുക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ക്രിസ്തു കൊളുത്തിയ കാരുണ്യ ദീപം അണയാതെ കാത്തു സൂക്ഷിക്കുവാൻ നമ്മെ ഓർമ്മിപ്പിക്കുന്ന അജിത് എൻ നായർക്കും ടീമിനും അഭിനന്ദനങ്ങൾ.

ഇതു പോലെയുള്ള നിരവധി മനോഹരഗാനങ്ങൾ ഇനിയും ഈ ടീമിന് ചെയ്യുവാൻ സാധിക്കട്ടെ എന്ന് കരുണാമയനായ കർത്താവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം. സഹൃദയരായ ഏവരും ഈ ഗാനത്തെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയും എല്ലാവിധ പ്രോത്സാഹനങ്ങൾ നല്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

യൂ ട്യൂബ് ലിങ്ക്: ">

-തോമസ് കൂവള്ളൂർ

music album
Advertisment