New Update
Advertisment
രണ്ടു സഹോദരന്മാരുടെ കഥ പറയുന്ന ചിത്രവുമായി രാജമൗലി. രാംചരണും ജൂനിയർ എൻ ടി ആറുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ജൂനിയർ എൻ ടി ആറിന്റെ നായികയായി സായി എത്തുന്നുവെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് ഈവരും ചിത്രത്തിൽ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് അജയ് ദേവ്ഗൺ രാജമൗലി ചിത്രത്തിൽ വേഷമിടുന്നത്. മുൻപ് ഈഗ എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു അജയ് ദേവ്ഗൺ.
ആർ ആർ ആർ എന്ന പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. രാജമൗലി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.