Advertisment

പ്രതീക്ഷയാൽ നയിക്കപ്പെടുന്നവർ (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

ഇന്നിൽ വിശ്വാസമർപ്പിച്ച്

ഇന്നിൽതന്നെ, ച്ചുവടുറപ്പിച്ച്

ഇന്നലെകളെ മറക്കാതെ

നാളയിലേക്ക്, നമുക്കുനോക്കാം!

ഇന്നെന്ന സത്യത്തെ പുണർന്ന്

നാളെയുടെ, പിറവിയെ ഓർത്തിടാം!

നാളെയെന്നത് ഒരു സ്വപ്നമാണ്;

മോഹങ്ങളുടെ, പ്രതീക്ഷയാണത്!

ഇന്നെന്നത് സത്യവും സജീവവുമാണ്!

ഇന്നെലയെപ്പോലെ അതു മരിച്ചിട്ടില്ല;

നാളെയെപ്പോലെ ജനിക്കേണ്ടതുമല്ല,

ഇന്നെന്നതാണ് സത്യം; പരമസത്യം!

ആ, സത്യത്തെ ഉൾക്കൊണ്ട്, നമുക്ക്

ഇന്നിനെ ആവോളം ആസ്വദിക്കാം!

സ്നേഹം നീക്കിവയ്ക്കേണ്ടതോ

മാറ്റിവയ്ക്കേണ്ടതോ അല്ല;

അത്, പരസ്പരം പങ്കിടാനുള്ളതാണ്!

മാറ്റിവയ്ക്കപ്പെടുന്ന സ്നേഹം

വിലയില്ലാ, നോട്ടുകൾപോലെയാകാം!

പ്രീയപ്പെട്ടവർക്ക് കൈമാറേണ്ട

സ്നേഹം, ഇന്നുതന്നെ കൈമാറുക;

നാളേക്കത് മാറ്റിവയ്ക്കേണ്ടതില്ല;

നാളെയെന്നത് ഒരു സങ്കല്പമല്ലേ,

നമുക്കു, മവർക്കു,മേവർക്കും!

പ്രതീക്ഷ കൈവിടരുത്, ഒരിക്കലും;

പ്രതീക്ഷയറ്റമനസ്സ് മരിച്ചുകഴിഞ്ഞു!

ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുവാൻ

ഊർജ്ജമേകുന്ന ഇന്ധനമാണ്

നമ്മുടെയുള്ളിലെ, പ്രതീക്ഷകൾ!

പ്രതീക്ഷകളെ നമുക്കെന്നും

മുറുകെപ്പിടിക്കാം, കൈവിടാതെ;

വൈതരണികൾ ഇനിയുമുണ്ടാകാം;

വിവിധ, ഭാവങ്ങളിൽ നാളെയുംവരാം

അതിനെ അതിജീവിക്കാൻ ഒരുങ്ങുക!

-രാജന്‍ രാജധാനി

 

 

cultural
Advertisment