ദർബാറിൽ രജനികാന്തിനൊപ്പം ട്രാൻസ്‌ജെൻഡർ നടിയും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എ ആർ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദർബാറിൽ ട്രാൻസ്‌ജെൻഡർ നടിയും. വിജയ് സേതുപതി നായകനായ ‘ധർമദുരൈ’യിൽ അഭിനയിച്ച നടി ജീവയാണ് രജനിക്കൊപ്പം അഭിനയിക്കുന്നത്. ജീവയും രജനികാന്തും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുന്ന താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും രണ്ടാമത്തേത് സാമൂഹ്യപ്രവർത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജാണ്.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ത്രില്ലർ ചിത്രത്തിൽ എൻകൗണ്ടർ സ്പെഷ്യലിസ്റ്റായിട്ടാണ് താരത്തിന്റെ രണ്ടാമത്തെ കഥാപാത്രം എത്തുന്നത്. വെറും കുറ്റാന്വേഷണ കഥ മാത്രമല്ല മറിച്ച് കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദർബാർ.

നയൻതാരയാണ് ചിത്രത്തിലെ നായിക.ചിത്രത്തിൽ രണ്ട് മലയാളി താരങ്ങൾ കൂടി അഭിനയിക്കുന്നുണ്ട്. ചെമ്പൻ വിനോദും നിവേതയുമാണ് ആ മലയാളി താരങ്ങൾ. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. എസ്.ജെ. സൂര്യ വില്ലൻ കഥാപാത്രത്തിലെത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെർ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Advertisment