സ്റ്റൈല്‍ മന്നന്റെ ലുക്ക് അനുകരിച്ച് പേരക്കുട്ടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സ്‌റ്റൈല്‍ മന്നൻ രജനീകാന്തും പേരക്കുട്ടിയും. രജനീകാന്തിന്റെ ലുക്ക് അനുകരിക്കുന്ന ചെറുമകന്‍ ദേവിന്റെ ചിത്രം സൗന്ദര്യ രജനീകാന്താണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.

https://twitter.com/soundaryaarajni

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ദര്‍ബാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു പെലീസുകാരനായിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ ‘ദര്‍ബാറി’ലെത്തുന്നത് എന്നാണ് സൂചന. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്

Advertisment