രജനിയുടെ നായികയായി നയൻ‌താര; മുരുകദോസ് ചിത്രം ഉടൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സ്റ്റൈൽ മന്നൻ രജനീകാന്തും ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുന്നു. നയൻതാരയുടെ സിനിമ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ സ്റ്റൈൽ മന്നനൊപ്പം ‘ചന്ദ്രമുഖി’ എന്ന ചിത്രം ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം എ.ആർ മുരുകദോസ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

വിജയ്‌യെ നായകനാക്കി ഒരുക്കിയ സർക്കാരിന് ശേഷം മുരുകദോസ് ഒരുക്കുന്ന പുതിയ ചിത്രം കൂടിയാണിത്. ചിത്രം ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്നാണ് സൂചന. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്.

Advertisment