ആരാധകരെ ആവേശത്തിലാഴ്ത്തി ദര്‍ബാറില്‍ സ്റ്റൈല്‍ മന്നൻ ഡബ്ബിംഗ് തുടങ്ങി…..

ഫിലിം ഡസ്ക്
Saturday, November 16, 2019

രജനികാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍.
തമിഴകത്തിന്‍റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് ദര്‍ബാര്‍.
ചിത്രത്തിന്‍റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ചിത്രത്തിന്‍റെ ഡബ്ബിംഗ് തുടങ്ങിയതാണ് പുതിയ റിപ്പോര്‍ട്ട്. രജനികാന്ത് ഡബ്ബ് ചെയ്യുന്നതിന്‍റെ ഫോട്ടോകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ പഞ്ച് ഡയലോഗുകളും രജനികാന്തിന് ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

അടുത്തമാസം 7നാണ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടക്കുക. അതിനു മുമ്പേ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

×