പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന വിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു : രാജേഷ് വാളിപ്ലാക്കൽ

New Update

publive-image

പാലാ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവി ലൂടെ കേന്ദ്ര ഗവൺമെൻറ് ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

Advertisment

യൂത്ത് ഫ്രണ്ട് ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി പെട്രോൾ പമ്പ് കത്തിച്ചുള്ളസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

ദിവസേന വില വർധിപ്പിക്കുന്നത് ശൗചാലയം നിർമിക്കാനാണെന്ന കേന്ദ്ര ഗവൺമെൻറിൻറെ വാദം പാവപ്പെട്ടവരുടെ കണ്ണിൽ പൊടിയിടുന്നതിനാണ്. ബി.ജെ.പി. രാജ്യത്ത് ഒഴുകുന്ന കോടിക്കണക്കിന് രൂപയുടെ കുഴൽപണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.

യൂത്ത് ഫ്രണ്ട് ഭരണങ്ങാനം മണ്ഡലം പ്രസിഡൻറ് സഖറിയാസ് ഐപ്പൻ പറമ്പിക്കുന്നേൽ അധ്യക്ഷതവഹിച്ചു. സുനിൽ പയ്യപ്പള്ളി, ആനന്ദ് ചെറുവള്ളി, ജോസുകുട്ടി അമ്പല മറ്റം , സുധഷാജി, ഷാജി കിഴക്കേക്കര ,ലാലു കളരിക്കൽ , ബിജു നടു വക്കുന്നത്ത് , കിരൺ തോട്ടു പുറത്ത്, എബിൻ കവിയിൽ, ഔസേപ്പച്ചൻ കിഴക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു .

pala news
Advertisment