New Update
കഴിഞ്ഞ മാസമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയത്. ഇടയ്ക്ക് നടത്താറുള്ള വിദഗ്‍ധ പരിശോധനയ്ക്കായാണ് പോകുന്നതെന്നാണ് അറിയിപ്പ്. പ്രത്യേക വിമാനത്തിലാവും യാത്ര. ഇപ്പോഴിതാ താരം തിരികെ ചെന്നൈയിൽ എത്തിയിരിക്കുകയാണ്.
Advertisment
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റിലാണ് താരം ചെന്നൈയില്‍ എത്തിയത്. താരത്തെ കണ്ട് ആവേശത്തോടെ തലൈവ എന്ന് ആര്‍പ്പ് വിളിക്കുന്ന ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷം താരം കാറില്‍ കയറി പോവുകയും ചെയ്തു. നാല് വർഷങ്ങൾക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്‍റെ ഭാഗമായുള്ള പരിശോധനകൾക്കായാണ് യാത്ര.