തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജിഷ വിജയന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

നിരവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് കൈയടി നേടുന്ന താരമാണ് രജിഷ വിജയന്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അഭിനയമികവു കൊണ്ട് താരം പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. മലയാളത്തിന് പുറമെ തമിഴിലും മികച്ച സ്വീകാര്യത നേടിയ താരമാണ് രജിഷ വിജയന്‍.

Advertisment

ഇപ്പോഴിതാ തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ രജിഷ വിജയന്‍ ഈ സന്തോഷം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട്. ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്നാണ് രജിഷ വിജയന്റെ തെലുങ്കിലുള്ള അരങ്ങേറ്റ ചിത്രത്തിന്റെ പേര്. രവി തേജ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു.

ശരത് മന്ദവന ആണ് സംവിധാനം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും രജിഷ വിജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് രജിഷ വിജയന്‍ ചുവടുവെച്ചത്. ഈ സിനിമയിലെ കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം നേടി. പിന്നീട് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഖോ ഖോ, ഫൈനല്‍സ്, ലവ് തടങ്ങിയ ചിത്രങ്ങളിലും താരം തിളങ്ങി. ധനുഷ് നായകനായെത്തിയ കര്‍ണന്‍ എന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.

cinema
Advertisment