രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

പാലക്കാട് വലിയപാടം ശ്രുതി ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കോവിഡ് പോലേ ഭീതിയാർന്ന രോഗമായിരുന്നു അക്കാലത്ത് വസൂരി എന്ന മഹാമാരി. ഇന്ദിരാഗാന്ധി, രാജീവ് ഗാഡി ഭരണ നേതൃത്വത്തിൽ അ മഹാമാരിയെ പിടിച്ച് കെട്ടാൻ സാധിച്ചു.

ഇന്ന് രാജ്യം ഇത്തരം നേതാക്കളുടെ അഭാവം കാരണം നമുക്ക് പ്രിയപ്പെട്ടവർ നമ്മെ വിട്ട് പിരിയുകയാണ് എന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് സി.വി .സതീഷ് അദ്ധ്യക്ഷത വഹിച്ചു, കെ.എൻ.സഹീർ, ഹരിദാസ് മച്ചിങ്ങൽ, ആർ.രാമകൃഷ്ണൻ, സി.സൂധീർ, സംഗീത് കുമാർ, സന്തോഷ് എന്നിവർ പ്രസംഗിച്ചു

palakkad news
Advertisment