/sathyam/media/post_attachments/7D2MmIuufnLLOZGF0lok.jpg)
മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള തന്റെ സിനിമക്ക് 'അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്' എന്ന് പേരിടുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ബോളിവുഡ് സിനിമ മേഖലക്കുനേരെ അർണബ് ഉയർത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ് രാംഗോപാൽ വർമയെ ചൊടിപ്പിച്ചത്.
'അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈന്‍ ന്യൂസ് പിമ്പാണോ ന്യൂസ് പ്രൊസ്റ്റിറ്റിയൂഡ് ആണാ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു'-രാംഗോപാൽ വർമ ട്വീറ്റ് ചെയ്തു.