ദമാം റമദാന്‍ പ്രഭാഷണം

New Update

ദമ്മാം: പരിശുദ്ധ റമദാൻ ദിനങ്ങളിലെ വ്രതാനുഷ്ഠാനങ്ങളിലൂടെയും രാവേറെ നീണ്ട പ്രാർത്ഥന കളിലൂടെയും ആർജിച്ചെടുത്ത വിശ്വാസ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഏവരും തയ്യാറാകണമെന്ന് യുവ പ്രബോധകൻ സയ്യിദ് മുഹമ്മദ് അസ്ലം അൽ മദീനി ഉപദേശിച്ചു. വൃതം നേടിത്തരുന്നത് പാപമോചനവും ഭയഭക്തിയും ആണെന്ന പ്രവാചക വചനം നമുക്ക് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

publive-image

ഏതൊരു സൽകർമ ത്തിൻറെയും പ്രാരംഭഘട്ടത്തിൽ വരുന്ന വീഴ്ചകൾ മനസ്സിലാക്കി അത് പൂർത്തീകരിക്കുന്ന സമയത്ത് കൂടുതൽ ജാഗ്രതയോടെ പൂർണ്ണമായ പുണ്യം കരസ്ഥ മാക്കാൻ യത്നിക്കണമെന്ന ഇസ്ലാമിക ലോകത്തെ പ്രഗൽഭ പണ്ഡിതൻ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ യുടെ വാക്കുകൾ ഉദ്ധരിച്ച് പരിശുദ്ധ റമളാനിലെ ഏറ്റവും അവസാ ത്തെ ശ്രേഷ്ഠമായ കർമ്മങ്ങൾ കൃത്യനിഷ്ഠയോടെ അനുഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.  നോമ്പുതുറ ടെന്റിൽ നടന്നുവരുന്ന പ്രതിദിന പ്രശ്നോത്തരിക്ക് അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി നേതൃത്വം നൽകി.

Advertisment