/sathyam/media/post_attachments/9pNk4jXAoQfHADMrwfgQ.jpg)
പാലക്കാട്: രാമനാഥപുരം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലെ മാലിന്യം നീക്കം ചെയ്യുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂണിഫോമും കോവിഡ് പ്രതിരോധ കിറ്റ്, മാസ്ക്ക്, സാനിടൈസർ, കൈ ഉറ എന്നിവ നല്കി എന്‍എസ്എസ് കോർഡിനേറ്ററും യൂണിയൻ ഭരണ സമിതി അംഗവുമായ എം.ദണ്ഡപാണി ഉദ്ഘാടനം ചെയ്തു.
പാലക്കാട് താലൂക്ക് യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന രാമനാഥപുരം കരയോഗം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃക പരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഹരിദാസ് മച്ചിങ്ങൽ, വനിതാസമാജം പ്രസിഡൻ്റ് ശ്രീമതി ഗീത, കെ.സന്തോഷ് കുമാർ, എം.വിജയ ഗോപാൽ, പി.സന്തോഷ് കുമാർ, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേന അംഗങ്ങളായ , സാവിത്രി ജയന്തി ,ലക്ഷ്മി എന്നിവരെ ആദരിച്ചു.