/sathyam/media/post_attachments/3nn1d5yQu1kWo4UkWx6n.jpg)
അടുത്തിടെയാണ് സംവിധായകന്‍ അലി അക്ബര്‍ രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദുമതത്തിലേക്ക് മാറിയത്. തന്റെ പുതിയ ചിത്രമായ പുഴ മുതല്‍ പുഴവരെയുടെ സ്‌ക്രിപ്ടിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിലായിരുന്നു. സിനിമ പൂര്‍ത്തീകരിച്ച് അദ്ദേഹം ഇപ്പോള്‍ വീണ്ടും മൂകാംബികയില്‍ എത്തിയിരിക്കുകയാണ്.
മുന്‍പ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ അനുഭവമാണ് രാമസിംഹന്‍ ഇപ്പോള്‍
പങ്കുവച്ചിരിക്കുന്നത്. തന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായ ജൂനിയര്‍ മാന്‍ഡ്രേക്ക് പിറന്നതിന്റെ കഥയും, മൂകാംബികയില്‍ വച്ച് തനിക്കുണ്ടായ അനുഭവവുമാണ് അദ്ദേഹം പറയുന്നത്.
മൂകാംബികയില്‍ അമ്മയുടെ അടുക്കല്‍ പോവുക എന്നത് വല്ലാത്തൊരു നിര്‍വൃതിയാണ്, ആദ്യ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയിട്ടും, രണ്ടാമത്തെ സിനിമ മുഖമുദ്ര സൂപ്പര്‍ ഹിറ്റ് ആയി ഓടിയിട്ടും ഒരു ഗതിയും പരഗതിയുമില്ലാതെ നടക്കുമ്ബോഴാണ്, വണ്ടിക്കൂലിക്കു പോലും വകയില്ലാത്തപ്പോള്‍ കൂട്ടുകാരുടെ കാരുണ്യത്താല്‍ അമ്മയുടെ അടുക്കലെത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
അന്ന് പടികടന്നകത്ത് ചെന്നപ്പോള്‍ കണ്ണുനിറഞ്ഞൊഴുകുകയാണ് ചെയ്തത്, അത്തവണയേ കുടജാദ്രിയില്‍ പോയിട്ടുള്ളൂ. ചെരുപ്പിടാതെ നടന്ന്.. ഒരു രാത്രി കുടജാദ്രിയില്‍, പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ തലേന്നത്തെ നടത്തത്തില്‍ ഇരുകാലിനടിയിലും കുമിളകള്‍, പരുക്കില്ലാത്തതായി പെരു വിരലുകള്‍ മാത്രം..
രണ്ടു സുഹൃത്തുക്കളുടെ തോളില്‍ തൂങ്ങിയാണ് മുകാംബികയില്‍ തിരികെ എത്തിയത്.സുഹൃത്തുക്കളെല്ലാം സൗപര്‍ണ്ണികയില്‍ ഇറങ്ങിയപ്പോള്‍ വയ്യാത്ത കാലും വച്ചു ഞാനും മുങ്ങി.. കരയ്ക്ക് കയറി കാലിലേക്ക് നോക്കി ഒരു പാടുപോലുമില്ല എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാര്‍ അത്ഭുതത്തോടെ തിരിച്ചും മറിച്ചും ഉരച്ചും നോക്കി.. ഏലിയാസിന്റെ നാവില്‍ നിന്നാണ് ആദ്യ ശബ്ദമുയര്‍ന്നത് അലീ നിനക്കിനി നടക്കേണ്ടി വരില്ല ????.
നേരാണ് ആ യാത്രയിലാണ് സര്‍വ്വജ്ഞ പീഡത്തില്‍ വച്ച് ജൂനിയര്‍ മാന്‍ഡ്രേക്ക് ന്റെ നാന്ദി കുറിക്കുന്നത് അത് ഹിറ്റായി .. ആ വര്‍ഷം മൂന്ന് സിനിമകള്‍. കാറുവാങ്ങി. പിന്നെ ഇതുവരെ നടന്നില്ല. വീട്ടില്‍ നിന്നും വാഹനങ്ങള്‍ ഒഴിഞ്ഞില്ലെന്നും രാമസംഹന്‍ പറയുന്നു.
ഏലിയാസ് പറഞ്ഞ വാക്ക് ഇതുവരെയും സത്യം. അമ്മയോട് അപ്പോള്‍ തുടങ്ങിയ ബന്ധമാണ്.. ഇത് വെറുതെ പറയുന്നതല്ല. C-dit ല്‍ നിന്നും അടുത്ത് വിരമിച്ച രമേശ് വിക്രം ആ യാത്രയുടെ സാക്ഷിയാണെന്നും അദ്ദേഹം കുറിയ്ക്കുന്നു.
കാലങ്ങള്‍ക്കിപ്പുറം പുഴ മുതല്‍ പുഴ വരെയുടെ സ്‌ക്രിപ്റ്റ് പൂജ ചെയ്യാന്‍ പോയപ്പോള്‍ ഈ സിനിമ പൂര്‍ത്തീകരിക്കാനുള്ള പണത്തിന്റെ പകുതിപോലും ഉണ്ടായിരുന്നില്ല.
പക്ഷെ അത് പൂര്‍ത്തിയാക്കി അമ്മയുടെ കാല്‍ക്കല്‍ എത്തിച്ചപ്പോള്‍, അവിടെ ഒരുപാട് പേര്‍ എന്റടുത്തെത്തി. പടം തീര്‍ന്നോ. പൂജ ചെയ്ത hardisk കാട്ടി പറഞ്ഞു ഇതാണ് നമ്മുടെ സിനിമ. അമ്മയുടെ അനുഗ്രഹം ലഭിച്ച സിനിമ.എല്ലാത്തിനും സാക്ഷിയായി കാസര്‍കോട് നിന്നുള്ള ഹരിപ്രസാദ് കൂടെയുണ്ടായിരുന്നു.
അമ്മ കാത്തുകൊള്ളും.നിങ്ങളുടെ പ്രാര്‍ത്ഥനയും.വിഘ്നങ്ങള്‍ മാറിതുടങ്ങി.
ഒരിക്കല്‍ക്കൂടി ഹൃദയം തൊട്ടു നന്ദിയെന്നും രാമസിംഹന്‍ കുറിച്ചു. പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴമുതല്‍ പുഴവരെ. ഇതുവരെ 1,17,42859 രൂപ പിരിച്ചു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us