രാമായണമാസം പുണ്യമാക്കാന്‍ താരക മന്ത്രം ജപിക്കാം

ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ളവഴി ഏതാണെന്നു ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി.

New Update
Untitledkiraana

രാമായണത്തില്‍ അതി വിശിഷ്ടമായി പറയപ്പെട്ട ഒരു മന്ത്രമാണ് താരക മന്ത്രം. രത്‌നാകരനില്‍ നിന്ന് വാത്മീകി മഹര്‍ഷിയിലേക്കുള്ള  പരിണാമം താരക മന്ത്രം ജപിച്ചിട്ടാണന്നു രാമായണം പറയുന്നു.

Advertisment

രാമനാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്. ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ളവഴി ഏതാണെന്നു ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി.

സഹസ്രനാമത്തിനു പകരമായി പതിവായി രാമനാമം ജപിച്ചാല്‍ മതിയെന്നാണ് ഭഗവാന്റെ ഉപദേശം.

എന്താണ് താരക മന്ത്രം ….

രാണ്മമ=രാമ
രാ ണ്മ നാരായണ
മ ണ്മനമഃശിവായ
ശങ്കരനാരായണ മന്ത്രം

ഓരോ മന്ത്രത്തിലും മന്ത്ര ശാസ്ത്രം ഒരു പ്രധാന ബീജം ഒളിപ്പിച്ചു വയ്‌ക്കാറുണ്ട്. അവ ആകുന്നു. ആ മന്ത്രത്തിന്റെ ഊര്‍ജ്ജം അതിനെ തന്ത്രം പറയുന്നത് മന്ത്ര ഹൃദയം എന്നാണ്. നാരായണ മന്ത്രത്തിന്റെ മന്ത്ര ഹൃദയം ‘രാ’ എന്നാകുന്നു

ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ ഹൃദയ മന്ത്രം ‘മ’ എന്നും നാരായണ മന്ത്രത്തിന്റെ അര്‍ത്ഥം മോക്ഷകരമായത് എന്നാണ്. ‘നാരായണ’ മന്ത്രത്തില്‍ നിന്ന് ‘രാ’ എടുത്താല്‍ ‘നായണായ’ എന്നാകും മോക്ഷ ഹേതു അല്ല എന്നര്‍ത്ഥം വരും

പഞ്ചാക്ഷര മന്ത്രത്തിന്റെ അര്‍ത്ഥം മംഗളകര മായത് എന്നാണ്
‘നമശിവായ’ എന്ന മന്ത്രത്തില്‍ നിന്ന് ‘മ’ എടുത്തു മാറ്റിയാല്‍ ‘ന ശിവായ’ എന്നാകും . മംഗളത്തിന് പര്യാപ്തമല്ലാത്തത് എന്നാകും

ഇങ്ങനെ ഓരോ മന്ത്രത്തിനു മന്ത്ര ഹൃദയ ബീജം ഉണ്ട് .ഈ രണ്ടു ബീജങ്ങള്‍ ചേര്‍ന്നാകുന്നു ‘രാമ’ എന്ന താരക മന്ത്രം ആകുന്നത് .

Advertisment