New Update
/sathyam/media/media_files/2025/08/03/untitledindia-usra-2025-08-03-12-07-04.jpg)
ഈ കർക്കിടക മാസത്തിൽ അതീവ ഹൃദ്യമായ ഒരു രാമഗീതം. 'രാമാമൃതം' എന്ന ടൈറ്റിലിൽ ഇന്നലെ യൂട്യൂബിൽ റിലീസ് ചെയ്ത 'കോസലരാമാ രഘുരാമാ' എന്നു തുടങ്ങുന്ന ഈ ഭക്തിഗാനം അതീവ ഹൃദ്യവും അനുഭൂതി ദായകവുമായി അനുഭവപ്പെട്ടു .
Advertisment
ഡോ .അബ്ദുൽ നിസാറിന്റെ മനോഹരമായ രചനയ്ക്ക് ചടുലവും ഭക്തിരസം തുളുമ്പുന്നതുമായ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ജയകുമാർ ആദിനാട് ആണ് .
ഒപ്പം ശബ്ദ സാന്നിധ്യമായി അഥീന , ആതിര എന്നിവരുമുണ്ട് . മുൻപും അനവധി ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ഈ കൂട്ടുകെട്ട് സമ്മാനിച്ച ഓരോ ഗാനങ്ങളും വളരെ നല്ല നിലവാരം പുലർത്തുന്നവയാണ് .
ഷാജി ,അനിൽഗോവിന്ദ് എന്നിവർ ചേർന്നു നൽകിയ പശ്ചാത്തല സംഗീതം ഗാനത്തിന്റെ മാറ്റു കൂട്ടുന്നു . സാം ഐസക്ക് (എഡിറ്റിംഗ് ), സോനു (റെക്കോർഡിങ്) സുനീഷ് ആനന്ദ് (മിക്സ് & മാസ്റ്ററിങ് ) എന്നിവരാണ് മറ്റ് അണിയറക്കാർ . സ്റ്റുഡിയോ ബെൻസൺ ക്രിയേഷൻസ് , തിരുവനന്തപുരം .