രാമായണം ഒരു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന ചിട്ടകളെന്തെല്ലാം? കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർ എന്തുചെയ്യണം?

author-image
സത്യം ഡെസ്ക്
Updated On
New Update

ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. അമൃതസ്വരൂപികളും പുണ്യത്മാക്കളുമായ ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല.

Advertisment

publive-image

ഒരു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന ചിട്ടകളെന്തെല്ലാം?

മുൻപ് പറഞ്ഞ വിധിപ്രകാരം തന്നെ രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതുവരെ കെടാവിളക്ക് സൂക്ഷിക്കണം.

കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർ എന്തുചെയ്യണം?

ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.

രാമായണ പാരായണത്തിൽ ഇന്ന് എന്തെങ്കിലും പോരായ്മകളുണ്ടോ? പാരായണഫലം ലഭിക്കാൻ എന്തെങ്കിലും ചെയ്യണോ?

ചിലർ ഇത് ഒരു വഴിപാട് ചടങ്ങ് പോലെ പാരായണം ചെയ്ത് തീർക്കുന്നു. ഇതിനിടയ്ക്ക് ടിവി കാണലും വീട്ടുകാര്യവും ഓഫീസ് കാര്യവും ഫോണ്‍ സംഭാഷണങ്ങളും ചർച്ചയുമെല്ലാമുണ്ട്. ഏകാഗ്രതയും ഭക്തിയുമില്ല. അതാണ് കാരണം.

കർക്കടകത്തിലല്ലാതെ രാമായണം നിത്യപാരായണത്തിന് ഉപയോഗിക്കാമോ? ഇതിന്റെ രീതിയെങ്ങനെ?

365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യാം.ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാർച്ച്, ഏപ്രിൽ) വെളുത്തപക്ഷനവമിയെ ശ്രീരാമനവമി എന്നു പറയുന്നു. അന്നാണ് ശ്രീരാമൻ ജനിച്ചത്. ചൈത്രമാസ പൗർണ്ണമിയിലാണ് ശ്രീഹനുമാൻ സ്വാമിയുടെ ജനനവും. ഈ സമയം രാമായണ പാരായണം ഉത്തമമാണ്.ശകവർഷരീതിയിൽ ആദ്യമാസമാണ് ചൈത്രം.

പുണര്‍തം നക്ഷത്രത്തിൽ ശ്രീരാമൻ ജനിക്കുകയും അടുത്ത ദിവസം പൂയ്യം നാളിൽ ദശമി തിഥിയിൽ ശ്രീ ഭരതൻ ജനിക്കുകയും, 3–ാം ദിവസം ആയില്യത്തിൽ ഏകാദശി തിഥിയിൽ ലക്ഷ്മണ ശത്രുഘ്നൻമാരും ജനിക്കുന്നു. ചോതി നക്ഷത്രത്തിലാണ് ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം. അന്ന് ചിലപ്പോൾ ചതുർദശിയോ പൗർണ്ണമിയോ ആയി വരും. ഈ സമയം പാരായണം ചെയ്യുന്നത് ഉത്തമമാണ്.

ramayanam
Advertisment