ഏതു സ്തോത്രത്തിന്‍റെ പഠനത്താലാണോ ശ്രീരാമൻ നമ്മളെ രക്ഷിക്കുന്നത്, ആ സ്തോത്രത്തെ ശ്രീരാമരക്ഷാസ്തോത്രമെന്നു പറയുന്നു. ഈ സ്തോത്രം നിത്യേന ചൊല്ലിയാൽ നമ്മുടെ ശരീരത്തിനു ചുറ്റും സൂക്ഷ്മമായ സംരക്ഷണകവചം തയ്യാറാകുകയും വീട്ടിലെ എല്ലാ പീഡകളും ഭൂതബാധയും മാറുന്നു.
/sathyam/media/post_attachments/Dev4P0LzYIHhbR2f7M1b.jpg)
ഈ സ്തോത്രം ചൊല്ലുന്നവന് ദീർഘായുസ്സ്, സുഖം, സന്തതി, വിജയം, വിനയം എന്നിവ ലഭിക്കും എന്ന ഫലശ്രുതി ഈ സ്തോത്രത്തിൽ കൊടുത്തിട്ടുണ്ട്. ഈ സ്തോത്രത്തിൽ ശ്രീരാമന്‍റെ ഗുണങ്ങളും വർണിച്ചിട്ടുണ്ട്. അതിനാൽ സ്തോത്രത്തിന്‍റെ നിത്യ പാരായണം കൊണ്ട് ശ്രീരാമന്‍റെ മാതൃകാപരമായഗുണങ്ങൾ നമ്മളിൽ വരുകയും പാശ്ചാത്യദുരാചാരങ്ങളിൽനിന്നും നാം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
രാമഗായത്രിയും സീതാഗായത്രിയും
ദാശരഥായ വിദ്മഹേ സീതാവരായ ധീമഹി
തന്നോ രാമചന്ദ്രഃ പ്രചോദയാത്.
അർഥം : ഞങ്ങൾ ദശരഥപുത്രനായ ശ്രീരാമനെ അറിയുന്നു. സീതാപതി ശ്രീരാമനെ ധ്യാനിക്കുന്നു. ആ ശ്രീരാമൻ ഞങ്ങളുടെ ബുദ്ധിക്ക് സത്പ്രേരണ തന്നാലും.
ജനകാത്മജായൈ വിദ്മഹേ ഭൂമിപുത്യ്രൈ ധീമഹി
തന്നോ ജാനകി പ്രചോദയാത്.
അർഥം : ഞങ്ങൾ ജനകകന്യയായ സീതയെ അറിയുന്നു. ഭൂമിപുത്രിയായ സീതയെ ധ്യാനിക്കുന്നു. ഈ ജാനകി ഞങ്ങളുടെ ബുദ്ധിക്ക് സത്പ്രേരണ തന്നാലും.
ശ്രീരാമന്‍റെ നാമജപത്തിന്‍റെ ആന്തരാർഥം
A. ‘ശ്രീരാമ ജയ രാമ ജയ ജയ രാമ’
ശ്രീരാമന്‍റെ ഈ നാമം വളരെ പ്രസിദ്ധമാണ്. ഈ മന്ത്രത്തിലെ വാക്കുകളുടെ അർഥം താഴെ പറയും പ്രകാരമാണ്.
ശ്രീരാമ : ശ്രീരാമനെ ആവാഹിക്കുന്നു.
ജയ രാമ : ഇത് സ്തുതിവാചകമാണ്.
ജയ ജയ രാമ : ഇത് ’നമഃ’ പോലെ ശരണാഗതിയുടെ ദർശകമാണ്.
B. ‘ഹരേ രാമ’ നാമജപം
കലിസന്തരണ ഉപനിഷത്ത് കൃഷ്ണയജുർവേദത്തിൽ ഉള്ളതാണ്. ഇത് ദ്വാപരയുഗത്തിലെ അന്തിമ ഘട്ടത്തിൽ ബ്രഹ്മദേവൻ നാരദന് ഉപദേശിച്ചതാണ്. ഇതിന്‍റെ സാരാംശം എന്തെന്നാൽ നാരായണന്‍റെ നാമ മാത്രം കൊണ്ട് കലിദോഷം ഇല്ലാതാകും.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഈ പതിനാറ് വാക്കുകൾ ജീവന്‍റെ ജനനം മുതൽ മരണം വരെയുള്ള 16 അവസ്ഥകളുമായി ബന്ധപ്പെട്ടതാണ്. ഈ മന്ത്രം ആത്മാവിനു ചുറ്റുമുള്ള മായയുടെ ആവരണത്തെ, അതായത് ജീവനു ചുറ്റുമുള്ള ആവരണത്തെ നശിപ്പിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us