ഏഴാച്ചേരി 'കാവിൻ പുറത്തമ്മ' വാട്സാപ്പ് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ കർക്കിടക പുണ്യവുമായി 'രാമായണ പ്രശ്നോത്തരി' ജൂലൈ 17 മുതൽ

New Update

publive-image

ഏഴാച്ചേരി:ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം "കാവിൻ പുറത്തമ്മ" വാട്സപ്പ് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ രാമായണ പ്രശ്നോത്തരി നടത്തുന്നു. കർക്കടകം ഒന്നാം തീയതിയായ ജൂലൈ 17-ന് ആരംഭിക്കും. ഗൂഗിൾ മീറ്റിലൂടെയാണ് മത്സരം. കർക്കിടക മാസം മുഴുവൻ നീണ്ടു നിൽക്കുന്ന രീതിയിൽ മൂന്നു ഘട്ടമായാണ് മത്സരങ്ങൾ.

Advertisment

പ്രമുഖ സാഹിത്യകാരനും സഫലം മാസിക ചീഫ് എഡിറ്ററുമായ രവി പുലിയന്നൂർ (ക്വിസ് മാസ്റ്റർ), രാമപുരം നാലമ്പല ദർശന സമിതി പി.ആർ.ഒ കെ.കെ. വിനു കൂട്ടുങ്കൽ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലാണ് രാമായണ പ്രശ്നോത്തരി നടത്തുന്നത്.

വിജയികൾക്ക് പ്രശംസാ ഫലകം ഉൾപ്പെടെ വിവിധ സമ്മാനങ്ങളുമുണ്ട്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ 14-ന് മുമ്പായി 8281 525215 ഫോൺ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. ജാതി- മത- പ്രായ ഭേദമെന്യേ ആർക്കും പങ്കെടുക്കാം.

ramayana month
Advertisment