ശ്രീരാമന്‍ തെക്കോട്ട്‌ നടന്നു യുദ്ധം ചെയ്തു, തന്‍റെ പ്രിയ ഭാര്യയ്ക്ക് വേണ്ടി ഒരു നഗരം തന്നെ അഗ്നിയില്‍ ഭസ്മമാക്കി; രാമായണം ധര്‍മ്മഗ്രന്ഥമല്ല, ഇതിഹാസമാണ് !

author-image
സത്യം ഡെസ്ക്
Updated On
New Update

രാമായണം ധര്‍മ്മഗ്രന്ഥമല്ല, ഇതിഹാസമാണ്

publive-image

ഇതിഹാസമെന്നാല്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും പ്രസക്തമാകും വിധത്തില്‍ തത്സമയം എഴുതപെട്ട പ്രമാണമാണ്‌. സംഭവങ്ങള്‍ 5000 വര്‍ഷം മുന്‍പ് നടന്നതാകാം, എങ്കിലും നാം മനസ്സിലാക്കുന്നത്‌ മറ്റാരുടെയെങ്കിലും അനുഭവത്തില്‍ നിന്നുമാണ്.

Advertisment

ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ചു 5000 വര്‍ഷം മുന്‍പത്തെ കാര്യങ്ങളെ അളക്കുന്നത് ശരിയല്ല. ഞാനതിനെ ശരിയായ കാഴ്ചപാടില്‍ വിവരിക്കട്ടെ. ശ്രീരാമന്‍ തെക്കോട്ട്‌ നടന്നു യുദ്ധം ചെയ്തു, തന്‍റെ പ്രിയ ഭാര്യയ്ക്ക് വേണ്ടി ഒരു നഗരം തന്നെ അഗ്നിയില്‍ ഭസ്മമാക്കി. ഇതൊരു നിസ്സാരമായ കാര്യമല്ല.

അടുത്തിടെ ഒരു 14 കാരി ചോദിച്ചു “രാമന്‍ എല്ലാ വഴികളിലൂടെയും നടന്നു എന്ന് പറയുന്നു, അതും അയോദ്ധ്യ മുതല്‍ ശ്രീലങ്ക വരെ! ഇത് പ്രാവര്ത്തികമാണോ അതോ വെറുമൊരു കേട്ടുകഥയോ?” ഞാന്‍ ചോദിച്ചു “നീ ഇപ്പോള്‍ ഒരു കുഞ്ഞു കുട്ടിയാണ്. വലുതാകുമ്പോള്‍ നീയും ഒരു പുരുഷനെ കണ്ടെത്തും. ഏതെങ്കിലും കാരണവശാല്‍ നീ ആ പുരുഷനില്‍ നിന്നും പിരിഞ്ഞാല്‍, എന്ത് തന്നെ ആയാലും, നിന്നെ പിന്തുടര്‍ന്ന് കണ്ടുപിടിക്കാന്‍ തയ്യാറാവുന്ന ആളെയാണോ, അതോ പ്രയോഗികമാല്ലത്തതിനാല്‍, നിസ്സാരമായ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുന്ന ആളെ ആണോ നീ തിരഞ്ഞെടുക്കുക?” ആ കുഞ്ഞു പെണ്‍കുട്ടിക്ക് പോലും എങ്ങനെയുള്ള ജീവപങ്കാളിയെയാണ് വേണ്ടതെന്നു നന്നായി അറിയാം.

നമ്മള്‍ പോലും ഈ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ എടുക്കുന്നതാണ് പ്രശ്നം. അഗ്നിപരീക്ഷയെന്നാല്‍ ആരെങ്കിലും തീയില്‍ നടക്കണമെന്നില്ല. സീതയ്ക്ക് ചില പരീക്ഷകള്‍ നേരിടേണ്ടിവന്നു എന്നുള്ളത് ശരിതന്നെ- തീര്‍ച്ചയായും അതുണ്ടായത്‌ അദ്ദേഹം മഹാരാജാവായത് കൊണ്ട് തന്നെയാണ്. എല്ലാപേരും അദ്ദേഹത്തെ ദിവ്യമൂര്‍ത്തിയായി അരാധിക്കുന്നു. നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നുള്ളതും എന്ത് ചെയ്യുന്നു എന്നുള്ളതും വളരെ പ്രധാനമാണ്, കാരണം രാജ്യത്തിന്‍റെ ഭാവി നിങ്ങളില്‍ അധിഷ്ടിതമാണ്. അപ്പോള്‍, ആ നാളുകളില്‍ ശ്രീരാമന്‍ സ്വന്തം ജീവിതത്തെ മാതൃകയായി കാഴ്ച വയ്ക്കുകയാണ്.

സീത ഗര്‍ഭിണിയാണ്. എന്നിട്ടുപോലും സീതയെ അദ്ദേഹം കാട്ടിലേയ്ക്ക് അയക്കുന്നു, അല്ലാത്തപക്ഷം രാജ്യത്ത് അരാജകത്വമുണ്ടാകും. ഇതൊരു തെറ്റായ കാര്യമല്ല. നമുക്കും ഇത് പോലുള്ള നേതാക്കന്മാരെ അത്യാവശ്യമാണ്; രാജ്യത്തിന്‍റെ നന്മയ്ക്ക്, അവര്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ ചെയ്യും.

ramayanam
Advertisment