രാമായണം രണ്ടാം ദിന സന്ദേശം!

author-image
സത്യം ഡെസ്ക്
Updated On
New Update

സമ്പത് സമൃദ്ധമായ ഉത്തരകോസല രാജ്യത്തെ രാജാവാരുന്നു ദശരഥൻ. അതി ധീരനും, നീതിമാനും, പ്രജകൾക്ക് എല്ലാം പ്രിയങ്കരൻ ആയിരുന്നെങ്കിലും പുത്രന്മാർ ഇല്ലാത്തതിനാൽ അദ്ദേഹം അതീവ ദുഃഖിതൻ ആയിരുന്നു. പുത്ര ദുഃഖ പരിഹാരത്തിനായി തന്റെ കുല ഗുരുവായ വാസിഷ്ഠമഹർഷിയുടെ ഉപദേശ പ്രകാരം ദശരഥൻ അതീവതപസ്വിയായ ഋശ്യശ്രിങ്ക മഹർഷിയെ വരുത്തി പുത്രകാമേഷ്ടി യാഗം നടത്തുന്നു.

Advertisment

publive-image

യാഗത്തിൽ ദേവന്മാർ സംപ്രീതർ ആവുകയും തൽഫലമായി അഗ്നിദേവൻ പ്രത്യക്ഷപ്പെടുകയും ദിവ്യമായ പായസം ദശരഥന് നൽകിയിട്ട് അത് ഭാര്യമാർക്ക് നൽകിയാൽ പുത്രന്മാർ ഉണ്ടാവൂമെന്ന് പറഞ്ഞു മറയുന്നു. ദശരഥൻ പായസം കൗസല്യക്കും കൈകെയിക്കും പകുത്തു നൽകി. അവർ അവരുടെ പക്കൽ നിന്നും സുമിത്രക്കും പായസം നൽകി. ദിവ്യ പായസത്തിന്റെ ശക്തിയാൽ ദശരഥ പത്നിമാർ മൂവരും ഗർഭം ധരിക്കുകയും.

കൗസല്യയിൽ ശ്രീരാമനും, കൈകെയിൽ ഭരതനും, സുമിത്രയിൽ ലക്ഷ്മണനും, ശത്രുഘ്‌നനും പിറക്കുന്നു. കൗസല്യയും കൈകെയും സുമിത്രക്ക് പായസം പകുത്തു നൽകിയതിന്റെ ഫലമായാണ് ലക്ഷ്മണൻ ശ്രീരാമനോടും. ശത്രുഘ്‌നൻ ഭരത്താനോടും അടുപ്പം കാണിച്ചിരുന്നത്. സന്തോഷം രാജ്യഭരണം കാഴ്ചവെച്ചിരുന്ന ദശരഥൻറെ ഭരണത്തിൽ രാജ്യം നാൾക്കുനാൾ അഭിവൃദ്ധി പ്രാപിക്കുകയും പ്രജകൾ സസുഖം വാസിക്കുകയും ചെയ്തു.

നാല് പുത്രന്മാർ ഉണ്ടായിരുന്ന ദശരഥ മഹാരാജാവിന്റെ മരണം എന്നാൽ പുത്രാദുഃഖം മൂലമായിരുന്നു. തനിക്ക് വിധിച്ചിട്ടില്ലാത്ത സുഖം ഏത് കഠിന പ്രയത്നത്തിലൂടെ നേടിയാലും അത് താൽക്കലികം മാത്രം ആയിരിക്കും എന്ന മനുഷ്യന്റെ അവസ്ഥയാണ് ഇവിടേ കാണാൻ സാധിക്കുന്നത്. തനിക്ക് അർഹതയില്ലാത്ത സുഖങ്ങളും പദവികളും ഏത് വിധേനയും നേടാൻ ശ്രമിക്കുന്ന ഓരോത്തർക്കും ഇതൊരു പാഠമാണ്.

ആഗ്രഹിച്ചത് കിട്ടത്തിനെക്കാൾ ദുഃഖമാണ് അത് ലഭിച്ചിട്ട് നഷ്ടമായൽ. അതുകൊണ്ടാണ് ആചാര്യന്മാർ നിഷ്കാമാ കർമ്മം അനുഷ്ഠിക്കാൻ ഉപദേശിക്കുന്നത്. നാം നമ്മുടെ കർമ്മം ഫാലേച്ഛകൂടാതെ ഭഗവൽ സമർപ്പിതമായി ചെയ്യുക. ഫലം ലഭിച്ചാൽ ഭഗവാന്റെ അനുഗ്രഹമായി സസന്തോഷം സ്വീകരിക്കുക.

ഫലം ലഭിച്ചില്ലെങ്കിൽ തനിക്ക് വിധിച്ചിട്ടില്ലന്ന് കരുതുക. പക്ഷെ ഇങ്ങനെ കരുതുക സാധാരണ മനുഷ്യന് എളുപ്പമല്ല. അതിന് നിരന്തരമായ സാധാനയും ഭാഗവൽകൃപയും വേണം. ഈ കഴിവ് നേടിയെടുക്കാൻ ആചാര്യന്മാർ നിർദ്ദേശിക്കുന്ന മാർഗമാണ് നിഷ്‌കളങ്ക ഭക്തിയോടുള്ള നാമജപം. അത് മാത്രമാണ് കാലികമായ സംസാരസാഗരം തണ്ടുവാനുള്ള ഏക മാർഗം.

ramayanam ramayanam story
Advertisment