രമേശ് നായർക്ക് മൈത്രി ജിദ്ദ യാത്രയയപ്പ് നൽകി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, July 26, 2021

ജിദ്ദ: കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന രമേശ് ‌നായർക്ക് ജിദ്ദയിലെ മൈത്രി യാത്രയയപ്പ്നൽകി. കോവിഡ് സാഹചര്യത്തിൽ വിർച്യുൽ പ്ലാറ്റഫോമിലായിരുന്നു പരിപാടി. മൈത്രിയിലെ സജീവ അംഗമാണ് രമേശ് നായർ.

സ്വാഗതം പറഞ്ഞ ജനറൽ സെക്രട്ടറി തുഷാര ഷിഹാബ് നിയന്ത്രിച്ചയോഗത്തിൽ പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഉണ്ണി തെക്കേടത്ത്, നിർവ്വാഹക സമിതി അംഗം മുഹമ്മദ് ‌ഷിഹാബ്, ഖാലിദ് പാളയാട്ട്, മുസ്‌തഫ കാട്ടീരി, അബ്ദുറഹ്മാൻ പുലപ്പാടി, സുന്ദരൻ മൂല, സ്റ്റീഫൻ ഈപ്പൻ, ഷരീഫ് അറക്കൽ,അജയ കുമാർ, നിഷീദ്, സിയാദ് പടുതോട്, സോന സ്റ്റീഫൻ, ബർകത് ഷരീഫ് എന്നിവർ ആശംസകൾ നേർന്നു. രമേശ്‌ നായർ മറുപടി പ്രസംഗം നടത്തി. ട്രെഷറർ സുനിൽ ജോസ് നന്ദി ആശംസിച്ചു.വിർച്വൽ പരിപാടിയ്ക്ക് ശേഷം രക്ഷാധികാരി ഉണ്ണി തെക്കേടത്ത്, ഭരണ സമിതി അംഗങ്ങളായ തുഷാര ഷിഹാബ്, സുനിൽ ജോസ്, മുഹമ്മദ് ‌ഷിഹാബ് എന്നിവർ രമേശ് ‌നായരുടെ വീട്ടിലെത്തി മൈത്രിയുടെ ഉപഹാരം കൈമാറി.

×