റിയാദില്‍ മരണപെട്ട രണ്ധീറിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.

author-image
admin
Updated On
New Update

റിയാദ് :  റിയാദില്‍ മരണപെട്ട ക്യാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്‌ ജീവനക്കാരനായിരുന്ന  കൊട്ടാരക്കര തുറവൂര്‍ ഓടാനവട്ടം ആര്‍ എസ് ഭവനില്‍ രണ്ധീര്‍(30) ന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു നിയമനടപടികളുടെ കാലതാമസത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നുള്ള മെല്ലെപോക്ക് ഒരുമാസം പിന്നിട്ടതിന് ശേഷമാണ് ഇന്നലെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചത്

Advertisment

publive-image

മരണപെട്ട രണ്ധീറിന്‍റെ മൃതദേഹം നാട്ടിലേക്ക് സാമുഹ്യപ്രവര്‍ത്തകന്‍ അയൂബ് കരൂപടന്നയും ബന്ധുക്കളും സമീപം

സാമുഹ്യ പ്രവര്‍ത്തകന്‍ അയൂബ് കരൂപടന്നയും മരണപെട്ട രണ്ധീറിന്‍റെ സഹോദരി ഭര്‍ത്താവ് സുനിൽ കുമാർ . മറ്റു ബന്ധുക്കളായ . സുമേഷ് . ബിനു . അജിത് . എന്നിവർ ആദ്യാവസാനം വരെ അയൂബ് കരൂപ്പടന്നക്കൊപ്പം ഉണ്ടായിരുന്നു.

publive-image

രണ്ധീര്‍ 

റിയാദ് കെയര്‍ ഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്‌ ജീവനക്കാരനായിരുന്ന  രണ്ധീര്‍  എക്സിറ്റ് 8 ലുള്ള കമ്പനിയുടെ താമസ സ്ഥലത്ത് അത്മഹത്യ ചെയ്ത നിലയില്‍ കാണുകയായിരുന്നു  സഹപ്രവ ര്‍ത്തകര്‍ ജോലികഴിഞ്ഞ് വന്നപ്പോഴാണ് റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്, നാട്ടില്‍ അച്ഛനും അമ്മയും ഉണ്ട് കഴിഞ്ഞ നാലുവര്‍ഷമായി കെയര്‍ ഫോര്‍ ഹൈപ്പെര്‍ മാര്‍കെറ്റില്‍ സെയില്‍സ് മാന്‍ ആയി ജോലിചെയ്തുവരുകയായിരുന്നു.

Advertisment