ഫിലിം ഡസ്ക്
Updated On
New Update
പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ വ്യക്തിയാണ് റനു മണ്ഡാല്‍.
Advertisment
ഇപ്പോളിതാ 'ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ചിത്രത്തിനായി റനു മണ്ഡാല്‍ ആലപിച്ച 'തേരി മേരി കഹാനി' എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിമേഷ് രശ്മിയ ഒരുക്കിയ ഗാനം ഇതിനോടകം തന്നെ ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.
ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര് കാ നാഗ്മാ എന്ന ഗാനം ആലപിച്ചാണ് റനു സംഗീത ലോകത്തിന് പ്രിയങ്കരിയായത്. ബംഗാളിലെ റാണാഘട്ടിലെ റെയില്‍വെ സ്റ്റേഷനിലിരുന്നായിരുന്നു റനു പാടിയത്. ഇപ്പോള്‍ ഈ ഗായികയെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.