ഫിലിം ഡസ്ക്
Updated On
New Update
ഒന്നാം വിവാഹ വാര്‍ഷികം ഭക്തി സാന്ദ്രമാക്കി ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും.വിവാഹ വാര്‍ഷികത്തിന് കുടുംബത്തോടൊപ്പം തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരിക്കുകയാണ് ദീപികയും രണ്‍വീറും.
Advertisment
ഇതിന്റെ ചിത്രങ്ങള്‍ ദീപിക ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. പട്ടുസാരിയുടുത്ത് ടെമ്പിള്‍ ജ്വല്ലറി അണിഞ്ഞാണ് ദീപിക എത്തിയിരിക്കുന്നത്.
കുര്‍ത്തയാണ് രണ്‍വീറിന്റെ വേഷം. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷം 14ന് ഇറ്റലിയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.