Advertisment

വൈറലായി വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡിന്‍റെ സ്റ്റൈലിഷ് താരമാണ് രണ്‍വീര്‍ സിങ്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരം എന്നുതന്നെയാണ് രണ്‍വീറിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. രണ്‍വീറിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്.

ഇപ്പോഴിതാ സ്റ്റൈലിഷ് താരം രണ്‍വീര്‍ സിങിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഡംബര ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ (GUCCI) പച്ച, നീല നിറത്തിലുള്ള സിപ് ജാക്കറ്റ് ജേഴ്സിയും ജോഗേഴ്സുമാണ് താരത്തിന്‍റെ വേഷം.

ചിത്രങ്ങള്‍ രണ്‍വീര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പേളിന്‍റെ നെക്ളേസും ഡയമണ്ടിന്‍റെ സ്റ്റഡും സൺഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കില്‍ തന്നെയാണ് താരം.

ഗൂച്ചിയുടെ ജേഴ്സി ജാക്കറ്റിന് 1,56,297 രൂപയാണ് വില. ജോഗ്ഗിങ് പാന്‍റ്സിന്  1,15,362 രൂപയാണ് വില. മൊത്തത്തില്‍ 2.7 ലക്ഷം രൂപയാണ് വരുന്നത്.

life style
Advertisment