വീണ്ടും രൺവീറിന്റെ ഫാഷൻ പരീക്ഷണം; ട്രോളുകളുമായി വിരുതന്മാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ബോളിവുഡിൽ ഫാഷൻ പരീക്ഷണങ്ങൾക്ക് ഏറ്റവും കൂടുതൽ ധൈര്യം കാണിക്കുന്നത്
നടൻ രൺവീർ സിങ് ആണെന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം താരനിശ, പ്രമോഷൻ,
അഭിമുഖം എയർപോർട്ട്, ജിം എന്നുവേണ്ട എവിടെയാണെങ്കിലും രൺവീറിന്റെ
ഫാഷൻ പരിക്ഷണം ഉറപ്പാണ്.

Advertisment

സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ഇത്തരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങള്‍
മിക്കപ്പോഴും ട്രോളുകളിലേക്കാണ് വഴിമാറുക. മുമ്പ് പ്രിയങ്ക ചോപ്ര അടക്കമുള്ള താരങ്ങളും
ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളുടെ പേരില്‍ ഇങ്ങനെയുള്ള പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇതേ പാതയില്‍ തന്നെയാണ് രണ്‍വീറും.

ആരെയും അമ്പരപ്പിക്കുന്ന, ഡിസൈനര്‍മാരെ പോലും ഒന്ന് ചിന്തിപ്പിക്കുന്ന
തരത്തിലുള്ള ലുക്കുകളാണ് പലപ്പോഴും രണ്‍വീര്‍ സ്വീകരിക്കാറ്. ഇപ്പോഴിതാ
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച പുതിയ ഏതാനും ചിത്രങ്ങളുടെ പേരില്‍
ട്രോളുകളില്‍ നിറയുകയാണ് താരം.

'Gucci' എന്ന ഫാഷന്‍ ഹൗസ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് രണ്‍വീര്‍
ധരിച്ചിരിക്കുന്നത്.'Gucci'യുടെ ക്രിയേറ്റീവ് ഡയറക്ടറായ അലസാന്‍ഡ്രോ
മിഷേലെയുടെ ഹെയര്‍സ്‌റ്റൈലും രണ്‍വീര്‍ അനുകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പേരും ചിത്രങ്ങള്‍ക്കൊപ്പം രണ്‍വീര്‍ ചേര്‍ത്തിട്ടുണ്ട്.
നീലയില്‍ ചുവന്ന ട്രാക്ക് വരകളുള്ള ജാക്കറ്റും പാന്റ്‌സും മുകളില്‍
ചെക്ക് ഡിസൈനില്‍ വരുന്ന നീളന്‍ കോട്ടും, ചുവന്ന വലിയ തൊപ്പിയുമെല്ലാം
'Gucci'യുടെ തന്നെ ഡിസൈനുകളാണ്.

പഴയകാലത്തെ ലുക്ക് ആണ് രണ്‍വീര്‍ ഇതിലൂടെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
ഇതിനൊപ്പം തന്നെ കഴുത്തിലണിഞ്ഞിരിക്കുന്ന വലിയ ഗോള്‍ഡന്‍ മാലയും, സ്ത്രീകള്‍
ഉപയോഗിക്കുന്ന രീതിയിലുള്ള വാനിറ്റി ബാഗും, വ്യത്യസ്തമായ ഷൂവും, പഴയകാലത്തെ
ട്രെന്‍ഡ് ആയിരുന്ന കണ്ണടയുമെല്ലാം രണ്‍വീറിന്റെ ലുക്കിനെ വീണ്ടും വീണ്ടും വ്യത്യസ്തമാക്കുന്നു.

bollywood cinema
Advertisment