ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റ് ചെസ്റ്റ് ഹോസ്പിറ്റലില്‍ അപൂര്‍വ്വമായ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കി . മിഡിയില്‍ ഈസ്റ്റ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സര്‍ജറി നടത്തുന്നത്.
Advertisment
ചെസ്റ്റ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം ചെയര്‍മാന്‍ ഡോ അബ്ദുല്ല അല്‍ ഏനസിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഓപ്പറേഷന്‍ വിജയകരമായി നടപ്പിലാക്കിയത്. പഴയ വാല്‍വിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് പുതിയ വാല്‍വ് വച്ച്പിടിപ്പിക്കുകയായിരുന്നു .
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആവശ്യമായി വന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്തത്തിന്റെ ഒഴുക്ക് സാധാരണ നിലയിലാകുന്ന പക്ഷം രണ്ട് ദിവസത്തിനുള്ളില്‍ രോഗിക്ക് ആശുപത്രി വിടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.