ഫിലിം ഡസ്ക്
Updated On
New Update
Advertisment
വിജയ് ദേവരക്കൊണ്ട ചിത്രം ഗീതാഗോവിന്ദത്തിലൂടെ ശ്രദ്ധേയയായ രശ്മിക നന്ദന തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കാര്‍ത്തി നായകനായെത്തുന്ന ഇത് വരെ പേരിടാത്ത ചിത്രത്തിലാണ് രശ്മിക നായികയായെത്തുന്നത്. ബാക്കിയരാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഗീതാഗോവിന്ദത്തിലെ പ്രകടനം രശ്മികക്ക് തെന്നിന്ത്യയിലാകെ വലിയ ആരാധകരെയാണ് നേടിക്കൊടുത്തത്. 2 മില്യണ്‍ ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ രശ്മികയെ പിന്തുടരുന്നത്.
ആക്ഷനും പ്രണയത്തിനും കോമഡിക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേര്‍സ് അവകാശപ്പെടുന്നു. തമിഴ്‌നാട്ടിലും ഹൈദരാബാദിലും ചിത്രീകരണം നടക്കും.