ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മണ്ണെണ്ണ വിതരണം ആരംഭിച്ചതായി പാലക്കാട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസ കാലയളവിലെ മണ്ണെണ്ണ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എല്ലാ വിഭാഗം കാർഡുടമകൾക്കുമായുള്ള മണ്ണെണ്ണ വിതരണം ജൂൺ 30 വരെ തുടരും.

എല്ലാ വിഭാഗത്തിലുള്ള വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷൻ കാർഡുടമകൾക്ക് (NE) മെയ് മാസത്തിൽ നാല് ലിറ്ററും ജൂണിൽ നാല് ലിറ്ററും ഉൾപ്പെടെ എട്ട് ലിറ്റർ മണ്ണെണ്ണ ലഭിക്കും.

എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ റേഷൻ കാർഡുടമകളിൽ (E) മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഒരു ലിറ്ററും നീല, വെള്ള കാർഡുകാർക്ക് അരലിറ്റർ വീതവുമാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

palakkad news
Advertisment