വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ പാലക്കാട് ജില്ലയില്‍ നടത്തിയ കടയടപ്പ് സമരം പൂർണ്ണം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തിയ കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം. സമരത്തിന് കാർഡ് ഉടമകളുടെ പിന്തുണ. റേഷൻ വിതരണഘടനയിൽ സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നയങ്ങള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് റേഷൻ വ്യാപാരികൾ സമരം നടത്തിയത്.

ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട അവശ്യവസ്തുക്കൾ ഒരേ സമയം അനുവദിക്കുക, ഇഷ്ടമുളള അരി ഉപഭോക്താവിന് ലഭ്യമാക്കുക, മരണമടഞ്ഞ വ്യാപാരികൾക്ക് കുടുബധനസഹായവും ഇൻഷ്യൻസും ഏർപ്പെടുത്തുക, കമ്മിഷൻ കുടിശ്ശിക അനുവദിക്കുക തുടങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ കടയടപ്പ് സമരം സംഘടിപ്പിച്ചത്.

ഒന്നര ലീറ്റർ മണ്ണെണ്ണ ലഭിച്ചവർക്ക് ഒരു ലിറ്റർ ലഭിക്കും വിധമാണ് സർക്കാർ വിതരണ നയം പ്രഖ്യാപിച്ചത്. ഉപഭോക്താവ് നൽകി വന്ന വിലയിൽ വർദ്ധനവും സർക്കാർ വരുത്തിയിട്ടുണ്ട് . ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യവും റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുണ്ട്

palakkad news
Advertisment