New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ പ്രദേശങ്ങളില്‍ എലിശല്യം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരി സമയത്ത് എലിശല്യം മറ്റൊരു ആരോഗ്യ ഭീഷണി ഉയര്‍ത്തുമോയെന്ന ആശങ്കയാണ് ജനം പങ്കുവയ്ക്കുന്നത്.
എലിശല്യം നേരിടാന്‍ ബന്ധപ്പെട്ട സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഫീല്‍ഡ് ടൂറുകളിലൂടെയാണ് എലിശല്യം നേരിടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നത്.
വിവിധ പ്രദേശങ്ങളില്‍ വ്യാപിക്കുന്ന നോര്‍വീജിയന്‍ എലികള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ശല്യമാകുന്നത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യാതെ കൃത്യമായ കേന്ദ്രങ്ങളില്‍ നിക്ഷേപിക്കേണ്ടതാണെന്ന് അധികൃതര്‍ പറയുന്നു.