/sathyam/media/post_attachments/16UP8zFw3WGWUAdzHJXf.jpg)
റീഡ് റീകൗണ്ട് & റിലാക്സ് (read recount & relax) എന്ന പേരിലുള്ള ഈ പുസ്തകത്തിലെ കഥകളും പ്രതിഫലനങ്ങളും ഓരോ വ്യക്തികളുടെയും സ്വയം കഴിവുകളെ വിലയിരുത്തുന്നതിനും അതിലെ പ്രശസ്തമായ നുറുങ്ങുകൾ ഓരോ വ്യക്തിയിലും പ്രചോദനാത്മകമായ തീപ്പൊരികളും സൃഷ്ടിപരമായ മനസ്സും നൽകുന്നു.
നമ്മൾ പലപ്പോഴും ഇല്ലാത്തത് സ്വയം വിലയിരുത്താറുണ്ട്. നമ്മൾ എവിടെ നിൽക്കുന്നുവെന്നും എവിടെ പരാജയപ്പെടുന്നുമറിയാൻ ഒരു മാനസിക ആത്മീയ സമീപനത്തിലൂടെ നന്നായി പ്രതിഫലിക്കുന്ന ഒരു ജീവിതം നയിക്കാൻ സഹായിക്കാൻ ഈ പുസ്തകത്തിന്‍റെ രചയിതാവായ ഫാ. ഡോ. ഷിനോജ് കെ ശ്രമിക്കുന്നു.
നമ്മുടെ മാനുഷിക ബലഹീനതകളും പരിമിതികളും പരിഹരിച്ച് നമ്മുടെ കഴിവിനെ എങ്ങിനെ പ്രോത്സാഹിപ്പിക്കാമെന്നും നമ്മുടെ ജീവിതം മനോഹരമാക്കുന്നതിനുവേണ്ടി നമ്മുടെ ഉള്ളിലുള്ള കഴിവുകളെ എങ്ങിനെ ശക്തിപ്പെടുത്താമെന്നും ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ എങ്ങിനെ മറികടക്കാമെന്നും വളരെ ലളിതമായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ചിത്രീകരണങ്ങളും ആശയങ്ങളും ഉപയോഗിച്ച് എങ്ങനെ ജീവിതം സന്തുഷ്ടമാക്കാമെന്ന് ഈ സൃഷ്ടിയിൽ രചയിതാവും കവിയുമായ ഫാ. ഡോ. ഷിനോജ് കെ വിജയിച്ചിരിക്കുന്നു.
കേരളത്തിലെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് ചികിത്സാ സഹായത്തിനായി ഡോ. ഷിനോജ് കിഴക്കേമുറി എഴുതിയ റീഡ് റീകൗണ്ട് & റിലാക്സ് എന്ന പുസ്‌തകത്തിന്റെ വില്പനയിലൂടെ ലഭിക്കുന്നതെല്ലാം അവിടുത്തെ പാവപ്പെട്ട രോഗികളുടെ ചികിത്സക്കായി അയച്ചു കൊടുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us