മണ്ണാർക്കാട് :മണ്ണാർക്കാട് ജി.എം.യു.പി സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വ്യതിരിക്തമായ രീതിയിൽ ഗൃഹാതുരമായ അനുഭവങ്ങളോടെ വായനോത്സവത്തിന് നാന്ദി കുറിച്ചു.വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും അമ്മമാരും ഈ ഉദ്യമത്തിൽ കണ്ണികളായി.
/sathyam/media/post_attachments/BaR2ONok4FbCiUd2t4Ym.jpg)
കഥാ ചെത്ത്, പുസ്തകാസ്വാദനം,വായനാചർച്ച , രചനാസൗഭഗം,കാവ്യകേളി,സിംബോസിയം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് വായനോത്സവത്തിന്റെ ഭാഗമായി ഈ പൊതു വിദ്യാലയം സംഘടിപ്പിക്കുന്നത്. തുടക്കമെന്ന നിലയിൽ വീട്ടുകൂട്ടായ്മയും , വായനപക്ഷാചരണത്തിൻ്റെ സമാരംഭവും നടന്നു. വീട്ടുകൂട്ടായ്മക്ക് എം.എൻ കൃഷ്ണകുമാറും, വായനാപക്ഷാചരണത്തിന് പ്രശസ്ത നാട്ടുപാട്ടു കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരിയും തിരിതെളിയിച്ചു.പിടിഎ പ്രസിഡണ്ട് സി.കെ അഫ്സൽ യോഗത്തിൽ അധ്യക്ഷനായി.
മണ്ണാർക്കാട് ഉപജില്ല ഓഫീസർ ഒ.ജി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.വായനാദിന സന്ദേശം പ്രധാനാധ്യാപകൻ കെ.കെ. വിനോദ് കുമാർ കൈമാറി. പിഎൻ പണിക്കർ അനുസ്മരണം പി. മനോജ് ചന്ദ്രൻ,വായനാദിന പ്രതിജ്ഞ ജി.എൻ ഹരിദാസ് എന്നിവർ നിർവഹിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ എംഎൻ കൃഷ്ണകുമാർ,ഹൃദ്യകൃഷ്ണ , എൻ.കെ സൂസമ്മ ,പി.കെ ആശ, യു.കെ ബഷീർ, സി.മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.