/sathyam/media/post_attachments/zpcvFaUZX30e0ZL0EyOQ.jpg)
-ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന സംവിധാനവുമായി ഖത്തര്‍ മലയാളികള്‍. പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക, വായിക്കുക, വിലയിരുത്തുക, ആസ്വദിക്കുക എന്നിവ ലക്ഷ്യമാക്കി രൂപീകരിച്ച വായന പാര്‍ട്ടി' എന്ന കൂട്ടായ്മക്ക് തുടക്കമായി .
പുതുമയുള്ള ആശയം ഏറെ പുതുമയോടെയാണ് തുടക്കം കുറിച്ചത് എന്നതിനാലും വായനപാര്‍ട്ടിയുടെ ഉദ്ഘാടനം പങ്കെടുത്തവര്‍ക്കെല്ലാം അവിസ്മരണീയമായ അനുഭവമായി.
ദോഹ കോര്‍ണിഷില്‍ ഓപണ്‍ ബോട്ടില്‍ വെച്ചാണ് വായന പാര്‍ട്ടിയുടെ ഉദ്ഘാടനം നടന്നത്. റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ബഷീര്‍ കവളപ്പാറ, മശ്ഹൂദ് തിരുത്തിയാട്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ബൈജു പി. മൈക്കിള്‍, ബല്‍ഖീസ് അബ്ദുന്നാസിര്‍, അബ്ദുല്ല പൊയില്‍, സകരിയ്യ സ്വലാഹുദ്ധീന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. ദോഹയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനായ അഷ്റഫ് ആച്ചോത്തിന്റെ നോവലാണ് ഉദ്ഘാടന ദിവസം വായിച്ചത്.
ടീപാര്‍ട്ടി, ബ്രഞ്ച്. ലഞ്ച്, ഡിന്നര്‍ പാര്‍ട്ടികളൈാക്കെ പരിചയിച്ച സമൂഹത്തിന് ഏറെ ക്രിയാത്മകവും രചനാത്മകവുമായ വേറിട്ട പാര്‍ട്ടിയാണ് വായനപാര്‍ട്ടി. സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ സവിശേഷമായ അടയാളപ്പെടുത്തലാകുന്ന ഈ ഉദ്യമം ഏറെ പ്രശംസനീയമാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us