/sathyam/media/post_attachments/DoVwsstKFOPGpXtIxfoi.jpg)
പാലക്കാട്: കെഎസ്ഇബി പറളി സെക്ഷനിലെ ഓവർസീയർ പി.ഡി ശശികുമാറിൻ്റെയും, മുൻ പാലക്കാട് ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മിററി ചെയർപേഴ്സൺ കെ. ശഷിജയുടെയും മകളായ ഷനുജ ശശിക്ക് ഡോക്ടറേറ്റ് ലഭിച്ചു.
ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിൽ നിന്നുമാണ് ഡോക്ടറേറ്റ് ലഭിച്ചത്. കഴിഞ്ഞ 5 വർഷമായി ബാഗ്ലൂരിലെ ഐ.ഐ.എസ്.സി യിലെ പ്രൊഫസർ ബി. സുന്ദർരാജിൻ്റെ കീഴിലാണ് ഗവേഷണം നടത്തിയത്.
ഒരു വർഷം യുഎസ്എയിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വനീത് അഗർവാൾ അവർകളുടെ കീഴിൽ വിസിറ്റിങ്ങ് സ്കോളർ ആയി ഗവേഷണം നടത്തിയിരുന്നു. ബി.ടെക് മൂന്നാം വർഷ വിദ്യാർനി അനുജ സഹോദരിയാണ്.