കോഴിക്കോട്‌

കർണാടക ശ്രീ ശരണ ബസവേശ്വരമഠാധിപതി സ്വാമി പ്രണവാനന്ദക്ക് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സ്വീകരണം നൽകി

സുഭാഷ് ടി ആര്‍
Monday, August 2, 2021

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ സന്യാസി ശിഷ്യൻ ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൻ്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി ഗുരുവരാശ്രമം സന്ദർശിച്ച കർണാടക ശ്രീ ശരണ ബസവേശ്വര മഠാധിപതി പ്രണവാനന്ദ സ്വാമിക്ക് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സ്വീകരണം നൽകി.

യോഗത്തിൽ സ്വാമി പ്രണവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുദർശനത്തിന് കർണാടകയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും കർണാടക സംസ്ഥാനത്ത് 26 സമുദായങ്ങൾ ഗുരുദേവനെ കുല ഗുരുവായി അംഗീകരിച്ചിട്ടുണ്ടെന്നും സമുദായംഗങ്ങൾക്ക് വലിയ പരിഗണനയും അംഗീകാരവും നൽകുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സന്നദ്ധരായത് ശ്രീനാരായണ ഭക്ത സമൂഹം രാഷ്ട്രീയ ശാക്തീകരണം നേടിയത് കൊണ്ടാണെന്നും ഇത് കേരളത്തിലെ ശ്രീനാരായണീയർ മാതൃകയാക്കണമെന്നും സ്വാമിജി പറഞ്ഞു.

ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ഭാരവാഹികളായ അഡ്വ.എം.രാജൻ, കെ.ബിനുകുമാർ എന്നിവർ സംസാരിച്ചു.

×