കുവൈറ്റിലെ ജലീബില്‍ ഗതാഗത കുരുക്കിന് കാരണമായി ബസ് ഡ്രൈവര്‍മാരുടെ അശ്രദ്ധ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, December 14, 2019

കുവൈറ്റ്‌ : കുവൈറ്റിലെ ജലീബില്‍ ഗതാഗത കുരുക്കിന് കാരണമായി ബസ് ഡ്രൈവര്‍മാരുടെ അശ്രദ്ധ . ജലീബ് ഷുയൂഖ് മേഖലയിൽ ബസ് ഡ്രൈവർമാരുടെ അശ്രദ്ധ ഗതാഗതക്കുരുക്കിന് കാ‍രണമാകുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതവകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് പറഞ്ഞു.

അത് സംബന്ധിച്ച് അദ്ദേഹം മുനിസിപ്പാലിറ്റിക്ക് കത്തയച്ചു. ആറാം റിങ് റോഡ് പാലം മുതൽ മുഹമ്മദ് ബിൻ ഖാസിം സ്ട്രീറ്റ് വരെ ഗതാഗതം സുഗമമാക്കുന്നതിനുള്ള മാർഗം തേടി ഗതാഗത വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

പ്രസ്തുത പരിശോധനയ്ക്കിടെയാണു ബസ് ഡ്രൈവർമാരുടെ അശ്രദ്ധ വലിയ തോതിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലയിൽ ആളുകളെ കയറ്റാനും ഇറക്കാനും ബസുകൾ നിർദിഷ്ട സ്ഥലങ്ങളിൽ അല്ലാതെ നിർത്തിക്കൊടുക്കുന്നു. നടുറോഡിൽ നിർത്തിയുള്ള ഈ ഏർപ്പാട് എല്ലായ്പോഴും ഗതാഗത തടസ്സത്തിനു കാരണമാകുന്നു എന്നാണ് വിലയിരുത്തൽ.

×